o ദേശീയപാത നിർമ്മാണം പൂർത്തീകരിക്കാതെ ടോൾ പിരിവ് അനുവദിക്കില്ല.. മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്
Latest News


 

ദേശീയപാത നിർമ്മാണം പൂർത്തീകരിക്കാതെ ടോൾ പിരിവ് അനുവദിക്കില്ല.. മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

 ദേശീയപാത നിർമ്മാണം പൂർത്തീകരിക്കാതെ ടോൾ പിരിവ് അനുവദിക്കില്ല..
 മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക് 



 അഴിയൂർ -- വെങ്ങളം ബൈപ്പാസ് 

ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി പൂർത്തീകരികാതെ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതിന് മുമ്പ് ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല...

ദേശീയപാത നിർമ്മാണത്തിന്റെ  ഭാഗമായി പല ഭാഗങ്ങളിലും  പ്രവർത്തികൾ  ഇപ്പോഴും പൂർത്തിയായിട്ടില്ല. സർവീസ് റോഡുകൾ, അണ്ടർപാസുകൾ, സുരക്ഷാ സംവിധാനങ്ങൾ, ഡ്രെയിനേജ് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ പല പ്രദേശങ്ങളിലും ഇപ്പോഴും ഉണ്ടാക്കിയിട്ടില്ല. ഇത്തരം സാഹചര്യത്തിൽ ജനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ് .

നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിവ് നടത്താനുള്ള നീക്കം ഉപേക്ഷിക്കണം. ദേശീയപാത പൂർണ്ണമായും ഗതാഗതയോഗ്യമാക്കുകയും സുരക്ഷാ മാനദണ്ഡങ്ങളും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കുകയും ചെയ്തതിന് ശേഷം മാത്രമേ ടോൾ പിരിവ് അനുവദിക്കാവൂ..

 പ്രദേശവാസികളായ ജനങ്ങൾക്ക് അത്യാവശ്യ യാത്ര സൗകര്യം ഉറപ്പുവരുത്തേണ്ടതാണ്

 ഇത്തരം വിഷയങ്ങളിൽ അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സമരങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു..

Post a Comment

Previous Post Next Post