സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
DYFI മാഹി മേഖല കമ്മിറ്റി വർഷങ്ങളായി നടത്തി വരുന്ന സൗജന്യ നീന്തൽ പരിശീലന പരിപാടിയിൽ 2025-26 വർഷങ്ങളിൽ പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പുത്തലത്ത് ചെറുകല്ലായി രക്തസാക്ഷി സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച പരിപാടി DYFI കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ പി വി സച്ചിൻ ഉദ്ഘാടനം നിർവ്വഹിച്ചു. കഴിഞ്ഞ വർഷം പരിശീലനം പൂർത്തിയാക്കിയ 55 പേർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
നിരജ് പുത്തലം, സുധീഷ് സി ടി, ലിമ്ന നിരജ്, പ്രജില ഹരിലാൽ, മനോഷ് പുത്തലം എന്നിവർ സംസാരിച്ചു.

Post a Comment