തീരം സാംസ്കാരിക വേദി : ഓണം വാർഷികാഘോഷം സമാപന സമ്മേളനം 2026 സെപ്തംബർ 19 ന്
തീരം സാംസ്കാരിക വേദിയുടെ ഓണാഘോഷത്തിന്റെയും വാർഷികാഘോഷത്തിന്റെയും 24-08-2026 ന് നടത്തേണ്ടിയിരുന്ന സമാപന സമ്മേളനം 2026 സെപ്തംബർ 19 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രപറമ്പിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർഷികാഘോഷ സമാപന സമ്മേളനം മാഹി പോലീസ് സൂപ്രണ്ട് ബി. ധനശേഖരൻ ഉദ്ഘാടനം ചെയ്യും
നടനും, 24 ന്യൂസ്, അസോ. എക്സിക്യൂട്ടീവുമായ ദീപക് ധർമ്മടം മുഖ്യ ഭാഷണം നടത്തും
പ്രശസ്ത സിനിമ, സീരിയൽ, മിമിക്രി താരം ശിവദാസ് മട്ടന്നൂർ മുഖ്യാതിഥി ആയിരിക്കും
ചടങ്ങിൽ ഇന്ത്യൻ യൂത്ത്പാർലമെൻ്റിൽ മാഹിയുടെ അഭിമാനമായ കുമാരി വീണാധരി ധൻജിത്തിന് തീരം സാംസ്കാരിക വേദിയുടെ സ്നേഹാദരവ് നല്കും
ഓണാഘോഷത്തോടും, വാർഷികാഘോഷത്തോടും അനുബന്ധിച്ച് നടത്തിയ കലാ-കായിക മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം വേദിയിൽ വെച്ച് നടക്കും
തീരം സാംസ്കാരിക വേദിയുടെ കലാവിഭാഗമായ ദീപ്തം മാഹിയുടെ നൃത്തവിരുന്ന് ശേഷം നാടൻ പാട്ട് കലാകാരൻ കുട്ടാപ്പു & ടീം അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ ഉണ്ടായിരിക്കും

Post a Comment