o പെരിങ്ങാടി പോസ്റ്റ് ഓഫീസ് - ഒളിവിലം പള്ളിക്കുനി റോഡിൻ്റെ ശോചനീയാവസ്ഥ. പരിഹരിക്കണം
Latest News


 

പെരിങ്ങാടി പോസ്റ്റ് ഓഫീസ് - ഒളിവിലം പള്ളിക്കുനി റോഡിൻ്റെ ശോചനീയാവസ്ഥ. പരിഹരിക്കണം


പെരിങ്ങാടി  പോസ്റ്റ് ഓഫീസ് - ഒളിവിലം പള്ളിക്കുനി റോഡിൻ്റെ ശോചനീയാവസ്ഥ. പരിഹരിക്കണം



പെരിങ്ങാടി പോസ്റ്റ് ഓഫീസ് ഒളവിലം റോഡിൽ പോസ്റ്റ് ഓഫീസ് മുതൽ കല്ലിലാണ്ടി ജുമാ മസ്ജിദ് വരെയുള്ള പി ഡബ്ള്യൂ ഡി റോഡിൻ്റെ ശോചനീയാവസ്ഥ വാഹനങ്ങൾക്കും, കാൽനട യാത്രക്കാർക്കും പേടിസ്വപ്നമായി മാറിയിരിക്കുന്നു. 


വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനട യാത്രക്കാർക്ക് മാറി നിൽക്കാൻ റോഡരികിൽ സ്ഥലമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 

രണ്ട് വർഷം മുമ്പ് ജല ജീവൻ മിഷ്യന്റെ പദ്ധതിക്ക് പൈപ്പ് ഇടാൻ വേണ്ടി റോഡിൻ്റെ സൈഡുകളിലെ കോൺക്രീറ്റ് കുത്തി പൊളിച്ച് കുഴിയെടുത്തായിരുന്നു. അത് കോൺക്രീറ്റ് ചെയ്യാൻ വേണ്ടി രണ്ടാഴ്ച മുമ്പ് കുഴിച്ച കുഴി യാണ് വാഹനങ്ങക്കും  കാൽനട യാത്രക്കാർക്കും ഇപ്പോൽ ബുദ്ധിമുട്ടായിരിക്കുന്നത്. 


രണ്ട് ദിവസം മുമ്പ് വരെ സൈഡിലെ കുഴിയിൽ നിറയെ വെള്ളവും ചള്ളിയുമായിരുന്നു. മഴയില്ലാത്ത കാരണം ഇപ്പോൾ കുഴിയിൽ വെള്ളം ഇല്ല. 


മഴ സമയത്തും അല്ലാത്ത സമയത്തും വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ, ഇരുചക്ര വാഹനങ്ങളും, കാൽനട യാത്രകാരും കുഴിയിൽ തെന്നി വീഴുന്നതും, മിക്ക സമയങ്ങളിലും റോഡ് ബ്ലോക്കാകുന്നതും പതീവായിരിക്കുകയാണ്


ഈ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണാൻ വേണ്ട വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post