*മയ്യഴിയിൽ സൗജന്യ റേഷൻ അരി വിതരണം 2 മുതൽ*
മാഹി: പുതുച്ചേരി സർക്കാർ മയ്യഴി മേഖലയ്ക്ക് അനുവദിച്ച 2026 ഫെബ്രുവരി മുതൽ മെയ് വരെയുള്ള നാല് മാസത്തെ സൗജന്യ റേഷൻ അരി സെപ്റ്റംബർ 2 മുതൽ 15 വരെ വിവിധ റേഷൻ കടകളിലൂടെ വിതരണം ചെയ്യും. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെയുമാണ് വിതരണം.
ചുവപ്പ് കാർഡുടമകൾക്ക് പ്രതിമാസം 20 കിലോ വീതവും മഞ്ഞ കാർഡുടമകൾക്ക് 10 കിലോ വീതവുമാണ് ലഭിക്കുക. ഇതനുസരിച്ച് നാല് മാസത്തേക്ക് ചുവപ്പ് കാർഡിന് ആകെ 80 കിലോയും മഞ്ഞ കാർഡിന് 40 കിലോയും അരി ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
പുതുച്ചേരി സർക്കാർ പുതുതായി ഏർപ്പെടുത്തിയ ആധാറുമായി ബന്ധിപ്പിച്ച EPoS (Electronic Point of Sale) സംവിധാനത്തിലൂടെയാണ് അരി വിതരണം ചെയ്യുന്നത്.
വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് റേഷൻ കട നമ്പർ 1, 2, 6, 7 എന്നിവയ്ക്ക് 7306899601, റേഷൻ കട നമ്പർ 3, 4, 5, 8 എന്നിവയ്ക്ക് 9496602025 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Post a Comment