*ലഫ്. കമാൻ്റർ എച്ച്.എസ്. സിദ്ദു പി.എം .ശ്രീ.യു.ജി.എച്ച്.എസ് സന്ദർശിച്ചു.*
ചാലക്കര: ലഫ്റ്റനൻ്റ് കമാൻ്റർ എച്ച്.എസ്.സിദ്ദു , നേവൽ ഓഫീസർ നാരായൺ റാം എന്നിവർ ചാലക്കര പി.എം.ശ്രീ. ഉസ്മാൻ ഗവ.ഹൈസ്കൂൾ സന്ദർശിച്ചു . പ്രധാനാധ്യാപകൻ കെ.വി.മുരളീധരൻ്റെ നേതൃത്വത്തിൽ സ്കൂൾ എൻ.സി.സി. കേഡററുകൾ ഹാർദവമായ സ്വീകരണം നൽകി. ചടങ്ങിൽ അധ്യാപകരായ സകിത, ആൻ്റണി മാത്യു, ആനന്ദ്, ഷൈജ എന്നിവർ പങ്കെടുത്തു. ലഫ്.കമാൻ്റർ എൻ.സി.സി കാഡററുകളുമായി സംവദിക്കുകയും ഡിഫൻസ് മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ചും പരിശീലന പരിപാടികളെ പറ്റിയും വേണ്ട മാർഗനിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി.

Post a Comment