പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു.
മാഹി: പന്തക്കൽ കുന്നുമ്മൽപ്പാലത്തോട് ചേർന്ന് പോകുന്ന ശുദ്ധജല വിതരണ പൈപ്പ് തകർന്ന് ശുദ്ധജലം കുത്തിയൊഴുകുകയാണ്. മാഹി പൊതുമരാമത്ത് വകുപ്പ് ജലവിഭാഗം സ്ഥാപിച്ച പൈപ്പാണ് പൊട്ടിയത്.പാലത്തോട് ചേർന്നുള്ള നടപ്പാതയിലെ പൈപ്പും പൊട്ടിയിട്ട് മാസങ്ങളായി. വാട്ടർ അതോറിറ്റി ജീവനക്കാർ എത്തി സൈക്കിൾ റ്റ്യൂബ് പൈപ്പിൽ വരിഞ്ഞ് കെട്ടി താത്ക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ശുദ്ധജലം പുറത്തേക്കൊഴുകുകയാണ്.
.ഇതിനാൽ വീടുകളിലേക്കുള്ള കുടിവെള്ള കണക്ഷൻ പൈപ്പിൽ വെള്ളത്തിൻ്റെ അളവ് കുറയുകയും ചെയ്യുന്നു.അഞ്ചരക്കണ്ടി പുഴ വെള്ളം ശുചീകരിച്ച് കേരള വാട്ടർ അതോറിറ്റിയാണ് മാഹിക്ക് ശുദ്ധജലം നൽകുന്നത് പ്രദേശത്തെ കുടുംബ കൂട്ടായ്മ അധികൃതരെ സമീപിച്ച് പരാതി നൽകി..

Post a Comment