o കണ്ണേട്ടനും, പൊന്നമ്മയ്ക്കും ഇനി ഭയമില്ലാതെ ഉറങ്ങാം
Latest News


 

കണ്ണേട്ടനും, പൊന്നമ്മയ്ക്കും ഇനി ഭയമില്ലാതെ ഉറങ്ങാം

 *കണ്ണേട്ടനും, പൊന്നമ്മയ്ക്കും ഇനി ഭയമില്ലാതെ ഉറങ്ങാം*



ചാലക്കര : മണ്ട പറമ്പത്ത് താമസിക്കുന്ന കണ്ണേട്ടന്റെയും പൊന്നമ്മയുടെയും കുടുംബത്തിന് ഭീഷണിയായിരുന്ന മരങ്ങൾ ഒടുവിൽ മുറിച്ച് മാറ്റി.


സ്വന്തം പുരയിടത്തിന് മുകളിൽ ചാഞ്ഞു നിന്നിരുന്ന മരങ്ങൾ ഏത് സമയത്തും വീഴാനുള്ള സാധ്യത ഉണ്ടായിരുന്നു ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവകുപ്പുകൾക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നൽകിയ പരാതിയിൽ, അധികാരത്തിൽ വന്നാൽ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയ മാഹി MLA യുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് പ്രശ്നത്തിന് പരിഹാരമായത്.


മണ്ടപറമ്പത്ത് താമസമില്ലാതെ അപകട സ്ഥിതിയിലുണ്ടായിരുന്ന വീടുകളും, മരങ്ങളും മുറിച്ചു മാറ്റുന്നതിനും MLA യുടെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടൽ ഉണ്ടായിരുന്നു. 


മണ്ടപറമ്പത്തേക്ക് പോകുന്ന രണ്ട് പ്രവേശന വഴികളും താറുമാറായ് കിടക്കുന്നതും സമീപ ഭാവിയിൽ തന്നെ അതിനും ഒരുപരിഹാരം ഉണ്ടാകുമെന്ന് മാഹി MLA ടി. അശോക് കുമാർ നിവാസികൾക്ക് ഉറപ്പ് നൽകി



ഈ വിഷയത്തിൽ സഹകരിച്ച വകുപ്പ് മേധാവികൾക്കും,, ഉദ്യോഗസ്ഥർക്കും, പ്രവർത്തകർക്കും MLA നന്ദി രേഖപെടുത്തി.

Post a Comment

Previous Post Next Post