വിശ്വകർമ്മ ജയന്തി ദിനത്തിൽ പ്രകടനവും പൊതുസമ്മേളനവും മാഹിയിൽ
മാഹി: വിശ്വകർമ്മാവിൻ്റെ ജയന്തി സംപ്തമ്പർ 17 ന് ഭാരതീയ മസ്ദൂർ സംഘം (BMS) ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു
സപ്തമ്പർ 17 ന് വ്യാഴാഴ്ച തലശ്ശേരി മാഹി മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ രാവിലെ 10 മണിക്ക് കല്ലായി അങ്ങാടിയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം മാഹിപാലം മാഹി മെയിൻറോഡ് വഴി മാഹി മുൻസിപ്പാൽ മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ബി എം എസ് സംസ്ഥാനവൈസ് പ്രസിഡണ്ട് അഡ്വ: പി മുരളീധരൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവക സംഘം ഉത്തര പ്രാന്ത ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ. രാഗേഷ് ജി മുഖ്യ ഭാഷണം നടത്തും.

Post a Comment