*പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിൽ ഉദയാസ്തമനപൂജ നാളെ*
ന്യൂമാഹി :
പരിമഠം ശ്രീദുർഗാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി ഉദയാസ്തമനപൂജ തിങ്കളാഴ്ച നടക്കും. തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ വെള്ളിക്കുന്നം ഇല്ലത്ത് ശ്രീഹരി നമ്പൂതിരിപ്പാട് പൂജാ കർമങ്ങൾ നിർവഹിക്കുക. സർവൈശ്വര്യപൂജ, മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, ഭഗവതിസേവ തുടങ്ങിയപൂജകളും 21 തവണ ക്ഷേത്രപ്രദക്ഷിണവും സദ്യയുമുണ്ട് . പൂജകൾ വഴിപാടായി കഴിക്കാനാഗ്രഹിക്കുന്നവർ നേരത്തെ അറിയിക്കണമെന്ന് പരിമഠം ശ്രീ ദുർഗാക്ഷേത്രം ട്രസ്റ്റിബോർഡ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490 2334107, 9846239860.

Post a Comment