*മാഹി :കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ അഞ്ചാമത് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.*
മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെയും മലബാർ കാൻസർ സെന്റർ (MCC) ബ്ലഡ് സെന്ററിന്റെയും നേതൃത്വത്തിൽ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് സജിത്ത് നാരായണന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ഡോ. ശ്രീലത കെ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ചും രോഗികൾ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും പ്രിൻസിപ്പൽ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
എം.സി.സി. ബ്ലഡ് സെന്റർ ഇൻചാർജ് ഡോ. അഞ്ജു കുറുപ്പ് രക്തദാനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ബോധവൽക്കരണ ക്ലാസെടുക്കുകയും ചെയ്തു. കോളേജ് യൂണിയൻ അഡ്വൈസർ പ്രദ്യോത് സുരേന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബി.ഡി.കെ. ജില്ലാ പ്രസിഡന്റ് പി.പി. റിയാസ് മാഹി, ജില്ലാ വൈസ് പ്രസിഡന്റ് റയീസ് മാടപ്പീടിക എന്നിവർ സംസാരിച്ചു.ക്യാമ്പിന് എം.സി.സി. ബ്ലഡ് ബാങ്ക് കൗൺസിലർ റോജിയ, അരുൺ, സജീഷ്, സുമാദേവി എന്നിവർ നേതൃത്വം നൽകി.സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ഹർഷിത് എം. നന്ദി പറഞ്ഞു.വിദ്യാർത്ഥി, വിദ്യാർത്ഥിനികളും അദ്ധ്യാപകരും, ജീവനക്കാരുമടക്കം 39 പേർ രക്തദാനം ചെയ്തു.

Post a Comment