*"ബാല്യ സ്പന്ദനം" സംഘടിപ്പിച്ചു*
അഴിയൂർ:
115-ാം നമ്പർ അങ്കണവാടിയിൽ വനിത ശിശു വികസനവകുപ്പും ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും സംയുക്തമായി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ഉറപ്പുവരുത്തുന്നതിനും ആരോഗ്യപരിപാലനത്തിനുമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ‘ *ബാല്യ സ്പന്ദനം* ’ പരിപാടി 115-ാം നമ്പർ അങ്കണവാടിയിൽ വെച്ച് വിജയകരമായി സംഘടിപ്പിച്ചു.
ചടങ്ങിൽ അങ്കണവാടിയിലെ കുട്ടികളുടെ ഉയരം, ഭാരം തുടങ്ങിയ ശാരീരിക വളർച്ചാ അളവുകൾ കൃത്യമായി പരിശോധിച്ച് രേഖപ്പെടുത്തി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം പോഷകാഹാര വിതരണം, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
ചടങ്ങ് വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യപ്രവർത്തകർ, അങ്കണവാടി വർക്കർ, ഹെൽപ്പർ, ആശാ വർക്കർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ സമഗ്ര വികസനത്തിന് ഇത്തരത്തിലുള്ള പരിശോധനകളും ബോധവൽക്കരണങ്ങളും ഏറെ സഹായകരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Post a Comment