മികച്ച അധ്യാപികക്കുള്ള പുരസ്കാരം എ.വി.സിന്ധുവിന്
മയ്യഴി: മികച്ച അധ്യാപികക്കുള്ള പുതുച്ചേരി സർക്കാരിൻ്റെ റീജ്യണൽ അവാർഡ് ചെമ്പ്ര ഗവ.എൽ.പി. സ്കൂൾ പ്രഥമാധ്യാപിക എ.വി.സിന്ധുവിന് ലഭിച്ചു.
സ്വച്ഛതയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള സ്വച്ഛ് ഏവം ഹരിത വിദ്യാലയ റേറ്റിംഗ്' കാറ്റഗറി-ഒന്നിൽ 2025-26-ലെ ദേശീയ തലത്തിലുള്ള രണ്ടാം റാങ്ക് ഗവ. ലോവർ പ്രൈമറി സ്കൂൾ ചെമ്പ്ര, മാഹിക്ക് ലഭിച്ചിരുന്നു. എ.വി.സിന്ധുവിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ നടന്ന പ്രവർത്തനങ്ങളാണ് ദേശീയ പുരസ്കാരത്തിന് അർഹയാക്കിയത്.

Post a Comment