o തുടർച്ചയായ രണ്ടാം വർഷവും കിരീടം ചൂടി മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി
Latest News


 

തുടർച്ചയായ രണ്ടാം വർഷവും കിരീടം ചൂടി മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി

 തുടർച്ചയായ രണ്ടാം വർഷവും കിരീടം ചൂടി മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി



നാഗർകോവിൽ: ബിമ്പോ ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാഗർകോവിലിൽ സംഘടിപ്പിച്ച 43-ാമത് സ്റ്റേറ്റ് ലെവൽ ഇൻഡിപെൻഡൻസ് ഡേ ഫുട്ബോൾ ടൂർണമെന്റിന്റെ അണ്ടർ-14 വിഭാഗത്തിൽ മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി കിരീടം നിലനിർത്തി.

ഫൈനൽ മത്സരത്തിൽ കന്യാകുമാരി സി.ബി.എസ്.ഇ. സ്കൂൾ ടീമിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അക്കാദമി തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അക്കാദമിയുടെ ഗോൾകീപ്പർ സൈം (Zaim) മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

സൈമിന്റെ മികച്ച പ്രകടനത്തെ ആദരിച്ച് Biyathumma Makkals-ന്റെ ആഭിമുഖ്യത്തിൽ മുകുന്ദൻ പാർക്കിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ ഫൈസൽ കിടരൻ സ്വാഗതം പറഞ്ഞു. ഷാനവാസ് കിടരൻ അധ്യക്ഷത വഹിച്ചു.  സൈമിന് Aluppy Keyi മൊമെന്റോ സമ്മാനിച്ച് ആദരിച്ചു.

ചടങ്ങിൽ സുബൈർ കിടരൻ, നസ്റുൽ അസ്ലം ,ഷെനു എന്നിവർ പങ്കെടുത്തു. തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനതല ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയ അക്കാദമിയുടെ നേട്ടത്തെ ചടങ്ങിൽ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post