*മാഹിയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് റിജീയണൽ അഡ്മിനിസ്റ്റേറ്റർക്ക് നിവേദനം നൽകി. മുസ്ലിം ലീഗ്*
പുതുച്ചേരി.
മാഹിയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മാഹി റീജീയണൽ അഡ്മിനിസ്റ്റേറ്റർക്ക് നിവേദനം നൽകി
സി ബി എസ് ഇയുടെ ത്രിഭാഷ നയം നടപ്പിലാക്കരുതെന്നും വിദ്യാർത്ഥികൾക്ക് സമ്മർദ്ധം ഉണ്ടാകുമെന്നും ഒഴിവ് വന്ന അറബി,ഹിന്ദി,അധ്യാപക തസ്തികകൾ ഉൾപ്പെടെ മുഴുവൻ ഒഴിവു വന്ന അധ്യാപക തസ്തികകളിലും അധ്യാപകരെ നിയമിക്കുക. അധ്യാപകരുടെ കുറവു കാരണം കുട്ടികളുടെ പഠനം വളരെയധികം പ്രയാസകരമായ അവസ്ഥയിലായ കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുക
മാഹി ഗവർമെന്റ് ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ ലഭിക്കുന്നില്ല. പാവപ്പെട്ട നിർധനരായവരുടെ ഏക ആശ്രയമായ ഗവൺമെന്റ് ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുക
ലഹരിക്കെതിരെ കേരളത്തിൽ നടപ്പിലാക്കിയ തൂഫാൻ കേമ്പയിൽ മാഹിയിൽ നടപ്പിൽ വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
മാഹി റിജീയണൽ അഡ്മിനിസ്റ്റേറ്റർക്ക് നിവേദനം നൽകി
നിവേദക സംഘത്തിൽ
മുസ്ലിം ലീഗ് മാഹി ജില്ലാ പ്രസിഡൻ്റ് എ വി സലാം, സെക്രട്ടറി പി.കെ ബദറുദ്ധീൻ എ,വി ഇസ്മായിൽ, ദുബൈ മാഹി കെ എം സി സി ട്രഷറർ ഫസൽ മുഹമ്മദ് പന്തക്കൽ, ചങ്ങരോത്ത് ഇസ്മായിൽ,യൂത്ത് അൻസീർ പളളിയത്ത്, എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment