ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാർച്ച നടത്തി
വടകര: രണ്ട് മാസം മുമ്പ് ബേബി മെമോറിയൽആശുപത്രിയിലെ അനാസ്ഥ കൊണ്ട് പ്രസവത്തെ തുടർന്ന് മരണമടഞ്ഞ കുഞ്ഞിപ്പള്ളി കല്ലാമലയിലെ മുബാറക്ക് മൻസിൽ അഫീഫയുടെ മരണത്തിലെ കുറ്റകാരായ ഡോക്ടറുടെ ലൈസൻസ് റദ്ദ് ചെയ്യുക. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക. ആശുപത്രി അധികൃതർ കുടുംബത്തോട് നീതി കാണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കമിറ്റി ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
ചെയർമാൻ യു.എ.റഹീം അധ്യക്ഷത വഹിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ലീല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംമ്പർ ടി.കെ.സി ബി , ബ്ലോക്പഞ്ചായത്ത് വൈ: പ്രസിഡണ്ട് പ്രീതി മോഹൻ ,വടകര മുൻ സിപ്പൽ പ്രതിപക്ഷ നേതാവ് എം. ഫൈസൽ, ബ്ലോക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജസ്മിന കല്ലേരി, ജലജ വിനോദ്, വഫ ഫൈസൽ, സുനിൽ മടപ്പള്ളി, എം.പി. ബാബു, പി എം അശോകൻ, വി.രാധാകൃഷ്ണൻ , വി.പി.പ്രകാശൻ , കുനിയിൽ സെമീർ , ഷുഹൈബ്കൈ താൽ ,മിസ്ഹബ് ബാവ, അൻവറാ ഷെറിൻ സംസാരിച്ചു. കൺവീനർ കെ.കെ. ജയൻ സ്വാഗതവും മുഹമദ് അർഷാദ് നന്ദിയും പറഞ്ഞു.
പി.ബാബുരാജ്,പി.പി.ഇസ്മായിൽ, സി. സുഗതൻ , സഫീർ കല്ലാമല, ഹാരിസ് മുക്കാളി, സാജിദ് നെല്ലോളി, കെ. അൻവർ ഹാജി, കെ.ടി. അബൂബക്കർ , ഫൈസൽ ടി കെ, ചാത്തോത്ത് ഫൗസിയ, സൈഫുന്നിസ്സ , ആയിഷ ഉമ്മർ ,ബിന്ദു ജെയ്സൺ,പി.പി.ശ്യാമള, പി. നൂർ ജഹാൻ, പി.പി. റഹീം, നേതൃത്വം നൽകി.

Post a Comment