o കോ-ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ & ടെക്കനോളജിയുടെ നേതൃത്വത്തിൽ, രക്തദാന ക്യാമ്പ് ഒക്ടോബർ 1 ന്.
Latest News


 

കോ-ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ & ടെക്കനോളജിയുടെ നേതൃത്വത്തിൽ, രക്തദാന ക്യാമ്പ് ഒക്ടോബർ 1 ന്.

 *കോ-ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ & ടെക്കനോളജിയുടെ നേതൃത്വത്തിൽ,  രക്തദാന ക്യാമ്പ് ഒക്ടോബർ 1 ന്.*

ലക്ഷ്യം കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ രക്തദാന ക്യാമ്പ്



*മാഹി:ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ 1 ന് മാഹി കോ -ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ & ടെക്കനോളജി ഓഡിറ്റോറിയത്തിൽ മെഗാ സന്നദ്ധ രക്തദാന ക്യാമ്പ് രാവിലെ 9:30 ന് ആരംഭിക്കും. ബ്ലഡ് ഡോണേഴ്സ് കേരളയുടെയും, പ്രിയദർശിനി യുവ കേന്ദ്ര പള്ളൂരിന്റെയും സഹകരണത്തോടെ നടത്തപ്പെടുന്ന മെഗാ ക്യാമ്പ് പുതുച്ചേരി മുൻ ആഭ്യന്തര,ആരോഗ്യ വകുപ്പ് മന്ത്രി  ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. ഇരുപതോളം ആശുപത്രികളിലേക്ക് സേഫ് ബ്ലഡ് എത്തിക്കുന്ന എം വി ആർ കാൻസർ സെന്ററിന്റെ ബ്ലഡ് സെന്ററിലേക്കാണ് രക്തദാനം ചെയ്യുന്നത്. കണ്ണൂർ ജില്ലയിൽ ഒരു ബ്ലഡ് സെന്റർ നടത്തുന്ന ഏറ്റവും വലിയ ക്യാമ്പാക്കിമാറ്റി കൂടുതൽ രോഗികളെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ക്യാമ്പ് കോർഡിനേറ്റർമാരായ പ്രഫസർ ഷഹീലും, പി പി റിയാസ് മാഹിയും പറഞ്ഞു. 

Post a Comment

Previous Post Next Post