റോഡരികിലെ തുറന്നുകിടന്ന ഓടയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്
നാദാപുരം: നാദാപുരത്ത് റോഡരികിലെ തുറന്നുകിടന്ന ഓടയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്. പാനൂർ സ്വദേശിയായ പ്രവാസി നദീറിനാണ് (29) അപകടത്തിൽ ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലേറ്റത്. നാദാപുരം-തലശ്ശേരി റോഡിൽ ചേറ്റുവെട്ടി ഭാഗത്ത് കാറിൽ നിന്നും റോഡിലേക്കിറങ്ങുന്നതിനിടെയാണ് നദീർ ഓടയിലേക്ക് വീണത്. അടുത്തിടെ വിദേശത്തുനിന്നും നാട്ടിലെത്തിയ ഇദ്ദേഹം അടുത്ത ആഴ്‌ച മടങ്ങാനിരിക്കെയാണ് അപകടത്തിൽപ്പെട്ടത്

Post a Comment