ഹമ്പുകളിലെ വെള്ള വരകൾ മാഞ്ഞു. വാഹനങ്ങൾ തെന്നി മറിയുന്നു
പന്തക്കൽ: ചെറുകല്ലായി - പന്തക്കൽ റോഡിലെ ഹമ്പുകളിൽ വരച്ച വെള്ള വരകൾ മാഞ്ഞു പോയതിനാൽ അപകടങ്ങൾ പെരുകുന്നു. കല്ലായി മുതൽ പന്തക്കൽ മൂലക്കടവ് വരെയുള്ള റോഡിൽ 18 ഹമ്പുകളാണുള്ളത്. റോഡിൽ പെയിൻ്റടിച്ചിട്ട് മാസങ്ങളായി.
മാഹി പൊതുമരാമത്ത് വകുപ്പിൻ്റേതാണ് ഈ റോഡ്. പെയിൻ്റ് മാഞ്ഞതിനാൽ അതിവേഗം വരുന്ന വാഹനങ്ങൾ ഹമ്പിൽ കയറി നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് തെന്നി മാറുകയാണ്.ഇത് നടന്നു പോകുന്നവർക്കും ഭീഷണിയായി മാറുകയാണ്. സ്ക്കൂട്ടർ നിരന്തരം അപകടത്തിൽപ്പെടുകയാണ്.കഴിഞ്ഞ ദിവസം മൂലക്കടവിലെ ഹമ്പിൽ കയറി ഒരു സ്ത്രീ സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു. അപകടങ്ങൾ പെരുകിയപ്പോൾ സമീപത്തെ വ്യാപാരികൾ ഹമ്പ് തെളിഞ്ഞു കാണാൻ പച്ചിലകൾ വിരിച്ചിരുന്നു. ചിലയിടങ്ങളിൽ ഹമ്പിന് സമീപത്തെ തെരുവു വിളക്കുകൾ കത്താത്തതിനാൽ രാത്രി കാലങ്ങളിൽ അപകടങ്ങൾ കൂടുകയാണ്. മാഹി പൊതുമരാമത്ത് വകുപ്പ് അധികൃതർ നടപടിയെടുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം

Post a Comment