*യെച്ചൂരിയെ അനുസ്മരിച്ചു*
മാഹി: സി.പി.ഐ.എം മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ ഇടതുപക്ഷ നേതാവുമായിരുന്ന സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമവാർഷികം മാഹിയിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.
മാഹി ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം കെ.പി. സുനിൽകുമാർ പതാക ഉയർത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ഹാരിസ് പരന്തിരാട്ട്, നീരജ് കെ., മനോഷ് കുമാർ, സന്ദീപ്, യതീന്ദ്രൻ എന്നിവർ സംസാരിച്ചു.

Post a Comment