പള്ളൂർ സി എച്ച് സെൻ്ററിന് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി
മാഹി : സംഭാവനയായി ലഭിച്ച ഓക്സിജൻ കോൺസൻട്രേറ്റർ ജീവകാരുണ്യ പ്രസ്ഥാനമായ പള്ളൂർ സി എച്ച് സെൻ്ററിന് കൈമാറി
അഷ്റഫ് പള്ളൂർ [ മാഹി ജില്ലാ മുസ്ലിം യൂത്ത് ലീഗ് മുൻ പ്രസിഡൻ്റ് ] ഓക്സിജൻ കോൺസൻട്രേറ്റർ പള്ളൂർ സി എച്ച് സെൻ്റർ പ്രസിഡൻ്റ് ഇസ്മായിൽ ചങ്ങരോത്തിനെ ഏൽപിച്ചു
മാഹി പാറക്കൽ മുസ്ലിം ലിഗ് ഓഫീസ് ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം പി.യൂസുഫ്, മാഹി ജില്ലാ മുസ്ലിം ലിഗ് പ്രസിഡൻ്റ് ഏ വി സലാം, സെക്രട്ടറി പി.കെ ബദറുദ്ധീൻ, ഏ വി ഇസ്മായിൽ, പി.ടി കെ റഷീദ്, ഉസ്മാൻ പളളൂർ, ഫസലു പി, എന്നിവർ സംബന്ധിച്ചു

Post a Comment