o കുഞ്ഞിപ്പുരമുക്ക് ഭാഗത്തെ കിണറുകളിൽ പെട്രോൾ പമ്പുകളിലെ ഭൂഗർഭ ടാങ്കുകളിൽ നിന്നും ചേർന്ന ഇന്ധനം കലർന്നെന്ന് പരാതി
Latest News


 

കുഞ്ഞിപ്പുരമുക്ക് ഭാഗത്തെ കിണറുകളിൽ പെട്രോൾ പമ്പുകളിലെ ഭൂഗർഭ ടാങ്കുകളിൽ നിന്നും ചേർന്ന ഇന്ധനം കലർന്നെന്ന് പരാതി

 **കുഞ്ഞിപ്പുരമുക്ക് ഭാഗത്തെ കിണറുകളിൽ പെട്രോൾ പമ്പുകളിലെ ഭൂഗർഭ ടാങ്കുകളിൽ നിന്നും ചേർന്ന ഇന്ധനം കലർന്നെന്ന് പരാതി* 



മാഹി: നാലുതറ  കുഞ്ഞിപ്പുരമുക്ക് ഭാഗത്തെ കിണറുകളിലാണ് കിണർ വെള്ളത്തിൽ ഇന്ധനം കലർന്നത്. സമീപത്തുള്ള പെട്രോൾ പമ്പുകളിൽ നിന്നുള്ള ഭൂഗർഭ  ടാങ്കുകളിലെ ഇന്ധന ചോർച്ചയാണ്  കാരണമെന്ന് പ്രദേശവാസികൾ പറയുന്നു

ഇത് സംബന്ധിച്ച്  കുഞ്ഞിപ്പുരമുക്ക് റസിഡൻസ്  വെൽഫെയർ അസോസിയേഷൻ മാഹി റീജിണ്യൽ അഡ്മിനിസ്‌ട്രേറ്റർക്ക് പരാതി നൽകിയിരിക്കുകയാണ്.

നിലവിൽ, 200 മീറ്ററിൽ താഴെയുള്ള ദൂരത്തിനുള്ളിൽ ദേശീയപാത 66-ന്റെ കിഴക്കുഭാഗത്ത് ആറും പടിഞ്ഞാറുഭാഗത്ത് അഞ്ചും ഇന്ധന ഫില്ലിംഗ് സ്റ്റേഷനുകൾ (പെട്രോൾ/ഡീസൽ പമ്പുകൾ) പ്രവർത്തിക്കുന്നുണ്ട്,  കിണറുകളിലെ വെള്ളം കുടിക്കാനോ മറ്റ് ദൈനംദിന ഗാർഹിക ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കൊള്ളാത്ത അവസ്ഥയിലാണ്.


കഴിഞ്ഞ രണ്ടു മാസമായി, ഈ പ്രദേശത്തെ വീടുകളിലെ കിണറ്റുവെള്ളത്തിൽ അപരിചിതമായ രാസരുചിയും ദുർഗന്ധവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പെട്രോൾ പമ്പുകളിൽ നിന്നും  പെട്രോളിയം ഹൈഡ്രോകാർബണുകളും വിഷമലിനീകരണ വസ്തുക്കളും ആഴ്ന്നിറങ്ങി അടുത്തുള്ള കിണറുകളിലേക്ക് എത്തുന്നുണ്ടെന്ന്  സംശയിക്കുന്നതായി പരാതിയിൽ പറയുന്നു

 പള്ളൂർ റോയൽ കോംപ്ലക്സിൽ വെച്ച് ചേർന്ന കുഞ്ഞിപ്പുരമുക്ക് റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ അടിയന്തര യോഗത്തിൽ നിവാസികളെ ബാധിക്കുന്ന ഈ പ്രശ്നങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാൻ ഐക്യകണ്ഠേന തീരുമാനിച്ചിട്ടുണ്ട്. ഭാഗത്തെ കിണറുകളിൽ പെട്രോൾ പമ്പുകളിലെ ഭൂഗർഭ ടാങ്കുകളിൽ നിന്നും ചോർന്ന ഇന്ധനം കലർന്നതായി പരാതി* 


മാഹി: മാഹി, നാലുതറ  കുഞ്ഞിപ്പുരമുക്ക് ഭാഗത്തെ കിണറുകളിലാണ് കിണർ വെള്ളത്തിൽ ഇന്ധനം കലർന്നത്



 സമീപത്തുള്ള പെട്രോൾ പമ്പുകളിൽ നിന്നുള്ള ഭൂഗർഭ  ടാങ്കുകളിലെ ഇന്ധന ചോർച്ചയാണ്  കാരണമെന്ന് പ്രദേശവാസികൾ പറയുന്നു


ഇത് സംബന്ധിച്ച്  കുഞ്ഞിപ്പുരമുക്ക് റസിഡൻസ്  വെൽഫെയർ അസോസിയേഷൻ മാഹി റീജിണ്യൽ അഡ്മിനിസ്‌ട്രേറ്റർക്ക് പരാതി നൽകിയിരിക്കുകയാണ്.

.

നിലവിൽ, 200 മീറ്ററിൽ താഴെയുള്ള ദൂരത്തിനുള്ളിൽ ദേശീയപാത 66-ന്റെ കിഴക്കുഭാഗത്ത് ആറും പടിഞ്ഞാറുഭാഗത്ത് അഞ്ചും ഇന്ധന ഫില്ലിംഗ് സ്റ്റേഷനുകൾ (പെട്രോൾ/ഡീസൽ പമ്പുകൾ) പ്രവർത്തിക്കുന്നുണ്ട്,  കിണറുകളിലെ വെള്ളം കുടിക്കാനോ മറ്റ് ദൈനംദിന ഗാർഹിക ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കൊള്ളാത്ത അവസ്ഥയിലാണ്.


കഴിഞ്ഞ രണ്ടു മാസമായി, ഈ പ്രദേശത്തെ വീടുകളിലെ കിണറ്റുവെള്ളത്തിൽ അപരിചിതമായ രാസരുചിയും ദുർഗന്ധവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പെട്രോൾ പമ്പുകൾക്ക് സമീപമുള്ള മണ്ണിലൂടെ പെട്രോളിയം ഹൈഡ്രോകാർബണുകളും വിഷമലിനീകരണ വസ്തുക്കളും ആഴ്ന്നിറങ്ങി അടുത്തുള്ള കിണറുകളിലേക്ക് എത്തുന്നുണ്ടെന്ന്  സംശയിക്കുന്നതായി പരാതിയിൽ പറയുന്നു



 പള്ളൂർ റോയൽ കോംപ്ലക്സിൽ വെച്ച് ചേർന്ന കുഞ്ഞിപ്പുരമുക്ക് റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ അടിയന്തര യോഗത്തിൽ നിവാസികളെ ബാധിക്കുന്ന ഈ പ്രശ്നങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാൻ ഐക്യകണ്ഠേന തീരുമാനിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post