*മെഗാ ശുചീകരണ ഡ്രൈവ് നടത്തി*
ന്യൂമാഹി: ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ കുറിച്ചിയിൽ ടൗണിൽ മെഗാ ശുചീകരണ ഡ്രൈവ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വൈസ് പ്രസിഡന്റ് സെയ്തു എം.കെ., ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. സുഗിനേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ. ഷർമിരാജ്, വാർഡ് മെമ്പർ ഷഹദിയ മധുരിമ, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. പ്രണവ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബിഷ ടി.പി., ഹെൽത്ത് ഇൻസ്പെക്ടർ ശ്രുബീഷ് കെ., ഹരിതകർമസേനാംഗങ്ങൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.

Post a Comment