*മണ്ടപറമ്പത്ത് നിവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കപ്പെട്ടു*
ചാലക്കര: മണ്ടപറമ്പ്
നിവാസികളുടെ അഞ്ച്
വർഷത്തെ കാത്തിരുപ്പിന് അറുതി വരുത്തി കൊണ്ട് പ്രവേശന വഴികൾ സഞ്ചാര യോഗ്യമായി.
അഞ്ച് വർഷങ്ങൾക്ക് മുൻമ്പ് പൊട്ടി പൊളിഞ്ഞ പ്രവേശന വഴികൾ കോൺഗ്രീറ്റ് ചെയ്യുകയും നിവാസികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന യത്രാ ദുരിതത്തിന് പരിഹാരമുണ്ടാവുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് അപകട ഭീഷണിയിലായിരുന്ന മുഴുവൻ മരങ്ങളും മുറിച്ചു മാറ്റിയത്.
മണ്ട പറമ്പത്ത് താമസിക്കുന്നവർക്ക്
മുകളിലെത്തിച്ചേരാൻ പാകത്തിൽ രണ്ടു റോഡുകളെയും ബന്ധിപ്പിച്ച് കൊണ്ട് ഒരു പുതിയ റോഡ് നിർമ്മിക്കുന്നതിനാവശ്യമായ ഇടപെടലുകൾ മാഹി
MLA ടി. അശോകുമാറിന്റെ ഭാഗത്ത് നിന്നുണ്ടായി. അതിനായി മാഹി മുൻസിപ്പാൽ ഇഞ്ചിനിയർ, സൂപ്രവൈസർ എന്നിവർ ചേർന്ന് ഇന്നലെ സ്ഥലം സന്ദർശിക്കുകയും
സമീപ ഭാവിയിൽ തന്നെ ഈ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിനാവശ്യമായ ശ്രമങ്ങൾ തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും MLA
നിവാസികളോട് പറഞ്ഞു.
മണ്ടപറമ്പ് നിവാസികൾക്കുണ്ടാകുന്ന പ്രയാസങ്ങൾക്ക് തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും, ശ്രമങ്ങളും ഉണ്ടാകുമെന്നും MLA പറഞ്ഞു.

Post a Comment