o ഗ്രാൻഡ് മീലാദ് സംഘടിപ്പിച്ചു
Latest News


 

ഗ്രാൻഡ് മീലാദ് സംഘടിപ്പിച്ചു

 ഗ്രാൻഡ് മീലാദ് സംഘടിപ്പിച്ചു.



ചാലക്കര. SYS, SSF ചാലക്കര  യൂണിറ്റിന്റെ നേതൃത്വത്തിൽ മീലാദ് സദസ്സ് സംഘടിപ്പിച്ചു. 

ചാലക്കരയിലെ റുഷ്ബാനസിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.

 SYS യൂണിറ്റ് പ്രസിഡന്റ് നിഹാൽ ചന്തങ്കണ്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് എസ് വൈ എസ് ചാലക്കര യൂണിറ്റ് ജനറൽ സെക്രട്ടറി റിസാൻ തുണ്ടിയിൽ സ്വാഗതം പറയുകയും ട്രഷറർ ജാബിർ നന്ദി പറയുകയും ചെയ്തു. 

പ്രൗഢമായ മൗലൂദ് സദസ്സിനും, ഉദ്ബോധന ഭാഷണത്തിനും ഉമർ സഖാഫി കോട്ടപ്പുറം, നാസർ സഖാഫി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post