o മോദിയുടെ ജന്മദിനാഘോഷം: മാഹിയിൽ ആരോഗ്യവകുപ്പിന്റെ പരിപാടികൾക്ക് തുടക്കം
Latest News


 

മോദിയുടെ ജന്മദിനാഘോഷം: മാഹിയിൽ ആരോഗ്യവകുപ്പിന്റെ പരിപാടികൾക്ക് തുടക്കം

 *മോദിയുടെ ജന്മദിനാഘോഷം: മാഹിയിൽ ആരോഗ്യവകുപ്പിന്റെ പരിപാടികൾക്ക് തുടക്കം*



മാഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ഒരു മാസം നീളുന്ന പരിപാടികളുടെ ഭാഗമായി മാഹിയിലും വിവിധ പരിപാടികൾക്ക് തുടക്കമായി.

മാഹി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന പരിപാടികളുടെ ഭാഗമായി പന്തക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പരിപാടി നടത്തി. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാക്ക് അധ്യക്ഷത വഹിച്ചു.

നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത്, ഡോ. മുഹമ്മദ് കൂടാടത്ത്, അസിസ്റ്റന്റ് എൻജിനീയർ വിനോദ് കുമാർ, രാധാകൃഷ്ണൻ കുനിയിൽ, പി.പി. രാജേഷ് എന്നിവർ പങ്കെടുത്തു.

ആശാ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ആയുർവേദ കോളജ് വിദ്യാർഥികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.




Post a Comment

Previous Post Next Post