o ഓണാഘോഷം സംഘടിപ്പിച്ചു
Latest News


 

ഓണാഘോഷം സംഘടിപ്പിച്ചു

 ഓണാഘോഷം സംഘടിപ്പിച്ചു



സെപ്തംബർ 12 ശനിയാഴ്ച ഫഞ്ച് റിവിയേറ അപ്പാർട്ടമെൻ്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഡോ. ബ്രിജൂല, മിസ്സ്. ഹർഷിണി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എല്ലാ കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു. കുമാരി ദുവയുടെ പ്രാർത്ഥനാഗീതവും നിലവിളക്ക് തെളിയിക്കലും തുടർന്ന് ഡോ. ബ്രിജൂല സ്വാഗതവും ഫ്രഞ്ച് റിവിയേറ ജനറൽ മാനേജർ  എം. റവീഫ് ആശംസകളും നേർന്നു. വിവിധ ഫ്ലാറ്റുകളിലെ താമസക്കാരെ പരിചയപ്പെടുത്തുന്ന ആമുഖ സെഷനും സംഘടിപ്പിച്ചു. തുടർന്നു വിവിധ കലാപരിപാടികളും ഓണക്കളികളും സംഘടിപ്പിച്ചു. ഓണസദ്യയുമുണ്ടായിരുന്നു

. വൈകിട്ട് നടന്ന സമ്മാനദാനം പ്രമുഖ വ്യവസായിയും ഇന്ത്യൻ ഇൻ്റർ നാഷണൽ സ്കൂൾ കുവൈത്ത് ഫൗണ്ടർ ചെയർമാൻ  ജനാബ് ഇബ്രാഹീം ഹാജി സാഹിബ് നിർവഹിച്ചു. ഫ്രഞ്ച് റിവിയേര മാനേജിങ്ങ് ഡയറക്ടർ പി.കെ. റാഷിദ്, അഡ്വ. ഫസൽ എന്നിവർ സന്നിഹിതരായിരുന്നു. മിസ്സ്. ഹർഷിണി പരിപാടിക്കു നന്ദി അറിയിച്ചു. മിസ്സ്. അനവിത പരിപാടിക്ക് അവതരണം നിർവഹിച്ചു. താമസക്കാരുടെ കൂട്ടായ്മയും സഹകരണവും വിളിച്ചൊതിയ ആഘോഷം സന്തോഷത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് സമാപിച്ചു.

Post a Comment

Previous Post Next Post