ചോമ്പാല ഹാര്‍ബര്‍ അടിപാത
എന്നും കൂടെയുണ്ടാവും -ഷാഫിപറമ്പില്‍
ചോമ്പാല : ദേശീയപാതയില്‍ ചോമ്പാല ഹാര്‍ബര്‍ റോഡില്‍ അടിപ്പാത ആവശ്യപ്പെട്ട് എണ്‍മ്പത്തിരണ്ട് ദിവസമായി നടത്തിവരുന്ന റിലേ സമരപന്തലില്‍ ഷാഫി പറമ്പില്‍ എം.പി.സന്ദര്‍ശിച്ചു. ചോമ്പാല അടിപ്പാത എന്ന ആവശ്യവുമായി പലതവണ എന്‍.എച്ച്.ഐ.എ ഉന്നത അധികാരികളേയും കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി ഉള്‍പ്പെടെ ഉളളവരെ കാണ്ടിട്ടുണ്ടെന്നും ഇനി നേടിയെടുക്കുന്നത് വരെ ഒപ്പം ഉണ്ടാവുമെന്ന് ഷാഫി പറഞ്ഞു. ജോലി ഏറ്റെടുത്ത കരാറുകാരുടെ അനാസ്ഥ അദ്ദേഹം ചൂണ്ടികാട്ടി.എം.വി.ജയപ്രകാശന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ലീല , കോട്ടയില്‍ രാധാകൃഷ്ണന്‍ , ജലജ വിനോദ് , അനിത പിലാക്കണ്ടി , ഫാ. മനോജ് പി.മാത്യു , എ.സുരേഷ്, പി.പി.പുരുഷോത്തമന്‍ , പി.കെ.പ്രീത, ഷംസീര്‍ ചോമ്പാല , പ്രദീപ് ചോമ്പാല , പി.ബാബുരാജ് , വിപിന്‍ കുന്നുമ്മല്‍ , യു.എ.റഹീം തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment