o ബാലഗോകുലം മാഹിയുടെ നേതൃത്വത്തിൽ ഇരട്ടപ്പിലാക്കൂലിൽ ഉറിയടി നടന്നു
Latest News


 

ബാലഗോകുലം മാഹിയുടെ നേതൃത്വത്തിൽ ഇരട്ടപ്പിലാക്കൂലിൽ ഉറിയടി നടന്നു

ബാലഗോകുലം മാഹിയുടെ നേതൃത്വത്തിൽ  ഇരട്ടപ്പിലാക്കൂലിൽ ഉറിയടി നടന്നു



മാഹി: ബാലഗോകുലം മാഹിയുടെ നേതൃത്വത്തിൽ പതാകദിനാഘോഷങ്ങളുടെ ഭാഗമായി ഇരട്ടപ്പിലാക്കൂലിൽ ഉറിയടി നടന്നു. ഇന്നലെ വൈകിട്ടായിരുന്നു പരിപാടി.

കൃഷ്ണവേഷമണിഞ്ഞ ബാലികയും രണ്ട് രാധമാരും നൃത്തച്ചുവടുകളോടെ ഉറിയടിക്ക് തുടക്കമിട്ടു. തുടർന്ന് കുട്ടികളും മുതിർന്നവരും ആവേശത്തോടെ ഉറിയടിയിൽ പങ്കെടുത്തു. ശ്രീകൃഷ്ണന്റെ ബാലലീലകളുടെ ഓർമ പുതുക്കിയ ആഘോഷം ഭക്തിസാന്ദ്രമായി.

അഡ്വ. ഗോകുലൻ, എ. ദിനേശൻ, മഗ്നീഷ് മഠത്തിൽ എന്നിവർ നേതൃത്വം നൽകി.


ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം മാഹിയുടെ നേതൃത്വത്തിൽ ഇന്ന് മഹാശോഭയാത്ര നടക്കും. വൈകുന്നേരം മൂന്നിന് പരിമഠത്തുനിന്ന് ആരംഭിക്കുന്ന ശോഭായാത്ര പൂഴിത്തല അമ്പലപ്പറമ്പിൽ സമാപിക്കും.




Post a Comment

Previous Post Next Post