7-ാമത് പുതുച്ചേരി സ്റ്റേറ്റ് കളരിപ്പയറ്റ് മത്സരം ഒക്ടോബർ 2-ന് പുതുച്ചേരിയിൽ
പുതുച്ചേരി സ്റ്റേറ്റ് കളരിപ്പയറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 7-ാമത് പുതുച്ചേരി സ്റ്റേറ്റ് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 2-ന് പുതുച്ചേരിയിൽ നടക്കും.
ലാസ്പേട്ടിന് സമീപം ശബരി വിദ്യാശ്രമം ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
പുതുച്ചേരി ആഭ്യന്തര വകുപ്പ് മന്ത്രി എ നമശിവായം, കായിക വകുപ്പ് മന്ത്രി ജി എൻ രാജശേഖരൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും
പുതുച്ചേരി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും കളരിപ്പയറ്റ് പരിശീലനം നടത്തുന്ന വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. വിവിധ പ്രായ-വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ കളരിപ്പയറ്റ് കഴിവും മികവും പ്രകടിപ്പിക്കാൻ അവസരം ലഭിക്കും.
കളരിപ്പയറ്റ് എന്ന ഇന്ത്യയുടെ പൗരാണികമായ ആയോധനകലയെ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ പ്രചരിപ്പിക്കുക, യുവ പ്രതിഭകളെ കണ്ടെത്തുക, അവർക്ക് സംസ്ഥാന-ദേശീയ തല മത്സരങ്ങളിലേക്ക് മുന്നേറുന്നതിനുള്ള അവസരം ഒരുക്കുക എന്നിവയാണ് ചാമ്പ്യൻഷിപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ബന്ധപ്പെട്ട കളരിപ്പയറ്റ് പരിശീലന കേന്ദ്രങ്ങൾ സംഘാടകരുമായി ബന്ധപ്പെടണമെന്ന് പുതുച്ചേരി സ്റ്റേറ്റ് കളരിപ്പയറ്റ് ഫെഡറേഷൻ അറിയിച്ചു.

Post a Comment