*മാഹി വൈദ്യുതി വകുപ്പ് സബ് സ്റ്റേഷനിൽ വെച്ച് സംഘടിപ്പിച്ച ഓണാഘോഷം 2026 ശ്രദ്ധേയമായി.*
അസി.എഞ്ചിനീയർ കെ.വിനോദ് കുമാർ ഓണാഘോഷം 2026 നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ലീഷ്മാബാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജി.നിജേഷ്, കെ.രജിത്ത്കുമാർ, എ.സുകുമാരൻ, ആശ്രയ എസ്.പ്രശാന്ത്, പി.പി.രാജേഷ് തുടങ്ങിയവർ ഓണാശംസ അറിയിച്ചു. രാജേഷ് ചക്കമ്പത്ത് സ്വാഗതവും, കെ.സുനിൽകുമാർ നന്ദിയും പറഞ്ഞു. കെ.പി.രമിത്ത്, വിനീഷ്.പി.വി, മനോജ്ശ്രീധരൻ, എ.റസാഖ്, ടി.പി.അനൂപ്കുമാർ, എ.വി.പ്രവീൺകുമാർ, വി.പി.ഗിരീഷ്, ജി.പി.പ്രകാശൻ, സമിൻ.സി.കെ, സുർജിത്ത്, സി.മനീഷ്, കെ.റിജിൻ, ഷിതുൽബാബു.ടി.കെ, എ.ശീതൾ, സുജാത കായത്തിരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ തീർത്ത വലിയ പൂക്കളം അതിഗംഭീരമായിരുന്നു. കാച്ച് ദി കാപ്പ്, നാഗവല്ലി നടത്തം, സുന്ദരിക്ക് പൊട്ട് തൊടൽ, ബിസ്ക്കറ്റ് ബൈറ്റ്, ഉറിയടി, ലെമൺ & സ്പൂൺ, കമ്പവലി, തിരുവാതിര, കരോക്കെ, ലക്കി ഡിപ്പ് തുടങ്ങിയ രസകരവും ആവേശോജ്ജ്വലവും ആയ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പ്രശസ്ത നൃത്ത പരിശീലകൻ വിനീഷ് മോണി കോറിയോഗ്രാഫി നിർവ്വഹിച്ച തിരുവാതിരക്കും നൃത്താവിഷ്ക്കാരങ്ങൾക്കും വിഹിഷ.എ.സി, സിനി.ടി.എസ്, റിൻഷരവീന്ദ്രൻ, നിഷ.എം.എം എന്നിവർ നേതൃത്വം നല്കി. ബിജിത്ത് മനോഹരൻ, എ.കെ.ഷൈൻഗീത്, ആദർശ്.എ.കെ, വി.ഷഹജൻ, വി.സംഗീത്, വി.പി.ഗിരീഷ്, എ.കെ.ജഗദീശൻ, വി.നിഷാന്ത്, കെ.രതീഷ്, ഹൃദികഷിജിത്ത്, കെ.ശ്രീജിത്ത്, കെ.രാജേഷ്, കെ.പി.രമിത്ത് എന്നിവർ സമ്മാനങ്ങൾ നേടി. അത്യന്തം ആവേശകരമായ കമ്പവലി മത്സരത്തിൽ വി.പി.നിജിൽ & ടീം ഒന്നാം സമ്മാനവും, എ.കെ.ആദർശ് & ടീം രണ്ടാം സമ്മാനവും കരസ്ഥമാക്കി. ഉച്ചക്ക് പാരമ്പര്യ രീതിയിലുള്ള ഓണസദ്യയും ഒരുക്കിയിരുന്നു. ഇരുപത്തിനാലു മണിക്കൂറും അത്യന്തം കഠിനമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് മാനസിക സമ്മർദ്ധവും പിരിമുറുക്കങ്ങളും കുറക്കാനുള്ള വഴികളാണ് ഇതുപോലുള്ള ആഘോഷങ്ങളെന്ന് മാവേലിയായി വേഷമിട്ട പ്രശസ്ത ഫോട്ടോഗ്രാഫർ രാജീവ് അഴിയൂർ തൻ്റെ സംസാരത്തിൽ വ്യക്തമാക്കി.

Post a Comment