o മാഹി മഹാത്മാഗാന്ധി ഗവ. ആർട്‌സ് കോളേജിൽ വിവിധ പിജി, യുജി കോഴ്‌സുകളിൽ ഒഴിവ് സെപ്റ്റംബർ 15-ന് സ്പോട്ട് അഡ്മിഷൻ
Latest News


 

മാഹി മഹാത്മാഗാന്ധി ഗവ. ആർട്‌സ് കോളേജിൽ വിവിധ പിജി, യുജി കോഴ്‌സുകളിൽ ഒഴിവ് സെപ്റ്റംബർ 15-ന് സ്പോട്ട് അഡ്മിഷൻ

 

മാഹി മഹാത്മാഗാന്ധി ഗവ. ആർട്‌സ് കോളേജിൽ വിവിധ പിജി, യുജി കോഴ്‌സുകളിൽ ഒഴിവ് സെപ്റ്റംബർ 15-ന് സ്പോട്ട് അഡ്മിഷൻ 



മാഹി: മാഹി മഹാത്മാഗാന്ധി ഗവ. ആർട്‌സ് കോളേജിൽ വിവിധ പിജി, യുജി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 15-ന് സ്പോട്ട് അഡ്മിഷൻ നടക്കും.


പിജി വിഭാഗത്തിൽ എംഎ ഹിന്ദി, എംഎസ്സി ബോട്ടണി കോഴ്‌സുകളിലേക്കും യുജി വിഭാഗത്തിൽ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് ഒഴികെയുള്ള ബിഎ, ബിഎസ്സി, ബി കോം (ഓണേഴ്‌സ്) കോഴ്‌സുകളിലേക്കുമാണ് സീറ്റുകൾ ഒഴിവുള്ളത്.


താൽപ്പര്യമുള്ള മാഹിയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 15 ചൊവ്വാഴ്‌ രാവിലെ 9.30-നും 10.30-നും ഇടയിൽ കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ശിവദാസൻ അറിയിച്ചു.

Post a Comment

Previous Post Next Post