o പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഓണാഘോഷം
Latest News


 

പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഓണാഘോഷം

 പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഓണാഘോഷം 



പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. കലാ കായിക പരിപാടികളോടെ നടത്തിയ പരിപാടികൾ വൈവിധ്യമാർന്ന് ഓണാഘോഷമായി. തുടർന്നു ഓണസദ്യയും ഉണ്ടായി. പള്ളൂർ ആശുപത്രി മേധാവി ഡോ.സൈബുനിസ്സ ബീഗത്തിന്റെ അധ്യക്ഷതയിൽ മാഹി ഡെപ്യൂട്ടി ഡയറക്ടർ ഡോ എ പി ഇസ്ഹാക്, അസിസ്റ്റന്റ് ഡയറക്ടർ ഡോ പി പി ബിജു, ഡോ. പുഷ്പ ദിനരാജ്, പി പി രാജേഷ് എന്നിവർ സംസാരിച്ചു. വിജിൻ അച്ചമ്പത്ത്, ഡോ നമിത ജയരാജ്, ഡോ ശ്രീദേവി, ശ്രീജ പാറമ്മൽ, കെ പി ഷീജ , രാജുമോൻ തുങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനം ഡോ സൈബുനിസ ബീഗം നിർവഹിച്ചു.

Post a Comment

Previous Post Next Post