മാഹിപ്പാലത്തിൽ ചരക്ക് ലോറി നിന്നു.മണിക്കൂറുകൾ മാഹിപ്പാലം ഗതാഗതക്കുരുക്കിൽ
മാഹി: മാഹിപ്പാലത്തിൽ ചരക്ക് ലോറി നിന്ന് പോയതിന് പിറകെ പാലത്തിൽ മണിക്കൂറുകൾ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കണ്ണുർ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് ലോഡ് കയറ്റി പോകുകയായിരുന്ന ലോറി നിന്നത്.മാഹിപ്പാലത്തിലും, പാലത്തിനപ്പുറം കെ.ടി.സി. കവലയിലും മാഹി പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. 12.30 ഓടെ ലോറിയുടെ തകരാറ് പരിഹരിച്ച് ലോറി കടന്നു പോയപ്പോൾ ഗതാഗതക്കുരുക്ക് ഒഴിഞ്ഞു. ദേശീയ പാതയിലൂടെ കടന്നു പോകുന്ന ലോറികൾ ഇന്ധനം തീർന്ന് റോഡ് മധ്യത്തിൽ നിന്ന് പോകുന്നത് പതിവായിട്ടുണ്ട്. മാഹിയിലെ ഇന്ധന വിലക്കുറവിൽ ലോറി ഡ്രൈവർമാർ ഡീസൽ പരിമിതമായി നിറച്ച് മാഹിയിലെ പെട്രോൾ പമ്പുകളിൽ എത്തിക്കുകയാണ് പതിവ്.റോഡിൻ്റെ തകർച്ചയും, ഗതാഗതക്കുരുക്കും ഡ്രൈവർമാരുടെ ലോറിയുടെ ടാങ്കിലുള്ള ഡീസൽ ക്കണക്ക് തെറ്റിക്കും. പിന്നീട് ലോറി നിന്നാൽ മാഹിയിൽ നിന്ന് ഡീസൽ കന്നാസിൽ എത്തിക്കണം.

Post a Comment