o ബ്രഹ്മകുമാരീസ് ബ്ലഡ് ഡോണേഴ്സ് കേരളയുമായി ചേർന്ന് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Latest News


 

ബ്രഹ്മകുമാരീസ് ബ്ലഡ് ഡോണേഴ്സ് കേരളയുമായി ചേർന്ന് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 

*ബ്രഹ്മകുമാരീസ് ബ്ലഡ് ഡോണേഴ്സ് കേരളയുമായി ചേർന്ന് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.*




 *തലശ്ശേരി:ബ്രഹ്മാ കുമാരീസിന്റെ മുഖ്യപ്രശാസികയായ ദാദി പ്രകാശ്മണി ജി യുടെ സ്മൃതി ദിനത്തിൽ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം തലശ്ശേരി സെന്ററിൽ മഹാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.* *തലശ്ശേരി മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ  അനിൽ വിലങ്ങിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്രഹ്മകുമാരി ഗൗരി ബഹൻ, ഡോ: അഞ്ജു കുറുപ്പ് മലബാർ കാൻസർ സെന്റർ, ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി പി റിയാസ് മാഹി, ബി ഡി കെ ജില്ലാ വൈസ് പ്രസിഡന്റ് റയിസ് മാടപ്പീടിക എന്നിവർ സംസാരിച്ചു. കേമ്പിന് മലബാർ കാൻസർ സെന്റർ കൗൺസിലർ റോജ, അരുൺ, സതീഷ്, ശ്രീനിവാസൻ, ബ്രഹ്മകുമാരീസ് അംഗങ്ങളായ ഷാനി ഭായ്, ഗിരീഷ് ഭായ്, ദിനേശ് ഭായ എന്നിവർ നേതൃത്വം നൽകി.*

Post a Comment

Previous Post Next Post