*മാസ റേഷൻ കിറ്റ് വിതരണം ചെയ്തു: എസ്.വൈ.എസ്*
*മാഹി*: എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റിന്റ നേതൃത്വത്തിൽ ജാതി മത ഭേദമന്യേ മാഹി പ്രദേശത്തുള്ള അർഹതപ്പെട്ട നിർധന കുടുംബങ്ങൾക്ക് എല്ലാ മാസവും നൽകി വരുന്ന മാസ റേഷൻ കിറ്റ് വിതരണം ചെയ്യ്തു.ആറ് വർഷത്തോളമായി നൽകി വരുന്ന ഈ ഒരു പദ്ധതി അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഒരു ആശ്വാസമാവുകയാണ്. ചാലക്കര ഹിദായത്തു സ്സിബിയാൻ മദ്രസ്സ സദർ മുഅല്ലിം ഹനീഫ സഖാഫിയിൽ നിന്നും
Sys സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസിൽ ചേർന്ന് ഏറ്റു വാങ്ങി ഉൽഘാടനം നിർവഹിച്ചു.റുബീസ് ചാലക്കര,റിനാൻ തുണ്ടിയിൽ,സഹൻ, ഫാദി
റാസിം എന്നിവർ സംബന്ധിച്ചു.

Post a Comment