o മാഹി തിരുനാളിന്റെ ഒരുക്കങ്ങൾക്ക് തുടക്കമായി
Latest News


 

മാഹി തിരുനാളിന്റെ ഒരുക്കങ്ങൾക്ക് തുടക്കമായി

 മാഹി തിരുനാളിന്റെ ഒരുക്കങ്ങൾക്ക് തുടക്കമായി 



 മാഹി: വിശുദ്ധ അമ്മ ത്രേസ്യയുടെ നാമധേയത്തിലുള്ള മാഹി ബസിലിക്കയിലെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. കമ്മിറ്റികൾ രൂപീകരണ യോഗത്തിൽ ഇടവക വികാരി ബസിലിക്ക റെക്ടർ സെബാസ്റ്റ്യൻ കാരക്കാട് അധ്യക്ഷത വഹിച്ചു പാരിഷ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജിഷൻ ജോൺ ഇടവക പൊതുയോഗത്തിന്സ്വാഗതം പറഞ്ഞു. തിരുനാൾ ആഘോഷങ്ങൾക്കായുള്ള വിവിധ കമ്മിറ്റികൾ രൂപീകരണത്തിന് പാരിഷ് പാസ്റ്റർ കൗൺസിൽ സെക്രട്ടറി പോൾ ഷിബു നേതൃത്വം നൽകി. പാരിഷ് കൗൺസിൽ അംഗങ്ങളെ കൂടാതെ ഇടവകയിലെ പ്രമുഖരും ഭക്തസംഘടനകളുടെ പ്രതിനിധികളും ഇടവക അങ്കങ്ങളും പൊതുയോഗത്തിൽ സംബന്ധിച്ചു പാരിഷ് കൗൺസിൽ ജോയിന്റ്  സെക്രട്ടറി മോനിഷ യോഗത്തിന് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post