o വേസ്റ്റ് ടു ആര്‍ട്ട് ' ഹരിതകര്‍മ്മസേന പൂക്കളം
Latest News


 

വേസ്റ്റ് ടു ആര്‍ട്ട് ' ഹരിതകര്‍മ്മസേന പൂക്കളം

 വേസ്റ്റ് ടു ആര്‍ട്ട് ' ഹരിതകര്‍മ്മസേന പൂക്കളം



അഴിയൂര്‍: ശേഖരിച്ച പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് പൂക്കളം മാതൃക ഉണ്ടാക്കി അഴിയൂര്‍ ഹരിത കര്‍മ്മ സേന . മാലിന്യത്തില്‍ നിന്ന് മഹോത്സവത്തിലേക്ക് എന്ന ആശയം ജില്ലാ ശുചിത്വ മിഷന്‍ നിര്‍ദ്ദേശ പ്രകാരമാണ് ചെയ്തത്. അജൈവ മാലിന്യം പുനരുപയോഗത്തിലൂടെ കലാ സൃഷ്ടികള്‍ നടത്തി  ഓണം മത്സര പരിപാടിയാക്കുകയാണ് ശുചിത്വമിഷന്‍ .കുപ്പിച്ചില്ല് , പ്ളാസ്റ്റിക് ബോട്ടില്‍ ,കുപ്പിയുടെ അടപ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് പൂക്കളം തീര്‍ത്തത് .പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, സരിതസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post