.അവലോകന യോഗം നടത്തി
കേന്ദ്ര സർക്കാറിന്റെ എട്ടാം ശമ്പള കമ്മീഷൻ പുതുച്ചേരി സന്ദർശിക്കുന്നതിന്റെ ഭാഗമായി പുതുച്ചേരി ഗവൺമെൻറ് എംപ്ലോയിസ് സെൻട്രൽ ഫെഡറേഷൻ അവലോകന യോഗം നടത്തി.പുതുച്ചേരിയിലെ വിവിധ വകുപ്പുകളിലെ 22 ഓളം സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.സെൻട്രൽ ഫെഡറേഷൻ പ്രസിഡൻ്റ് ലക്ഷ്മണസ്വാമി യോഗം ഉദ്ഘാടനം ചെയ്തു. മാഹിയിൽ നിന്നും സെൻട്രൽ ഫെഡറേഷൻ റീജിയണൽ സെക്രട്ടറി പി കെ രാജേന്ദ്രകുമാർ, കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ജയിംസ് സി ജോസഫ്, ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ടി പി ഷൈജിത്ത് എന്നിവർ
യോഗത്തിൽ പങ്കെടുത്തു.
ശമ്പള കമ്മീഷൻ മുമ്പാകെ അവതരിപ്പിക്കുന്ന പ്രധാന കാര്യങ്ങളെക്കുറിച്ച് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു
♦️ശമ്പള പരിഷ്കരണത്തിനുള്ള ഫിറ്റ്മെന്റ് ഫാക്ടർ 3.00 ആയി നിജപ്പെടുത്തുക.
♦️MACP കാലാവധി 08/16/24 എന്നീ രീതിയിൽ ക്രമീകരിച്ച്. മൂന്ന് കരിയർ പ്രോഗ്രഷൻ ഉറപ്പുവരുത്തുക
♦️വീട്ടു വാടക അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 30% ആക്കി വർദ്ധിപ്പിക്കുക
♦️വാർഷിക ആർജിത അവധി 50 ആക്കി വർദ്ധിപ്പിക്കുക
♦️MACP കാലാവധി 08/16/24 എന്നീ രീതിയിൽ ക്രമീകരിച്ച്. മൂന്ന് കരിയർ പ്രോഗ്രഷനുകൾ ഉറപ്പുവരുത്തുക.
♦️ഓവർടൈം അലവൻസ് മൂന്നിരട്ടിയായി വർദ്ധിപ്പിക്കുക.
♦️അധ്യാപകർക്ക് അക്കാദമികേതര (Non Academic) ഡ്യൂട്ടികൾ അനുവദിക്കാതിരിക്കുക (ഉദാ: BLO /സെൻസസ് / ഇലക്ഷൻ)
♦️ചിൽഡ്രൻസ് എജുക്കേഷൻ അലവൻസ് - പ്രതിമാസം ₹ 5000 വെച്ച് ഓരോ കുട്ടിക്കും വർദ്ധിപ്പിക്കുക.
♦️ കരാർ നിയമനം പൂർണമായും ഒഴിവാക്കി, തുല്യ ജോലിക്ക് തുല്യ ശമ്പളം ഉറപ്പുവരുത്തുക.
♦️അധ്യാപകരുടെ കാഷ്വൽ ലീവ് പന്ത്രണ്ടാക്കി വർദ്ധിപ്പിക്കുക.
♦️വാർഷിക ഇൻക്രിമെന്റ് 3% ൽ നിന്ന് 5% ആയി വർദ്ധിപ്പിക്കുക.
♦️നാലുവർഷം കൂടുമ്പോൾ ലഭിക്കുന്ന Leave travel concession (LTC) രണ്ടു വർഷത്തിലൊരിക്കൽ ആക്കുക
♦️മുലയൂട്ടുന്ന അമ്മമാരായ (breastfeeding mothers) സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ പ്രവർത്തിസമയം അനുവദിക്കുക.
♦️മാതൃത്വ അവധി ഒൻപത് മാസമാക്കി വർദ്ധിപ്പിക്കുക.
♦️അംഗനവാടി ജീവനക്കാർ, വിദ്യാലയങ്ങളിലെ പാചക തൊഴിലാളികൾ,ആരോഗ്യവകുപ്പിലെ NHM ജീവനക്കാർ, ആശ വർക്കർമാർ എന്നിവരുടെ ശമ്പളം കാലോചിതമായി പരിഷ്കരിക്കുക.
♦️ചിത്രകല, സംഗീതം, നൃത്തം എന്നീ മേഖലകളിലെ അധ്യാപകർക്ക് സ്പെഷ്യലിസ്റ്റ് കേഡർ ശമ്പള സ്കെയിൽ അനുവദിക്കുക.
♦️സർക്കാർ ജീവനക്കാർക്ക് ഒരുകോടി രൂപയുടെ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക.
♦️മാഹിയിലെ സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്സ് സൗകര്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുകയും, വർദ്ധിപ്പിക്കുകയും ചെയ്യുക.
♦️യൂണിഫോം / വാഷിംഗ് / ഫിറ്റ്നെസ് അലവൻസ് മൂന്നിരട്ടിയായി വർദ്ധിപ്പിക്കുക.
♦️എല്ലാ ജീവനക്കാർക്കും ₹ 15000 ഇൻറർനെറ്റ് / ബുക്ക് അലവൻസ് അനുവദിക്കുക.
♦️മൾട്ടി ടാസ്ക് ജീവനക്കാർ (MTS) / റെക്കോർഡ് ക്ലർക്ക്/ ജുഡീഷ്യൽ ക്ലർക്ക് എന്നിവരുടെ പ്രമോഷൻ, ട്രാൻസ്ഫർ എന്നിവ തദ്ദേശീയമായി ലഭിക്കുന്നതായി ഉറപ്പുവരുത്തണം.
♦️പ്രീ പ്രൈമറി/ ബാലഭവൻ അധ്യാപകർക്ക് പ്രൈമറി അധ്യാപകരുടെ തുല്യ സ്കെയിൽ അനുവദിക്കുക
♦️പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക.
♦️ഒഴിവുള്ള എല്ലാ തസ്തികകളിലും ഉടൻതന്നെ നിയമനം നടത്തി, നിലവിലുള്ള ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കുക.
♦️ഗ്രാറ്റുവിറ്റി സീലിംഗ് 40 ലക്ഷമാക്കി വർദ്ധിപ്പിക്കുക.
♦️മാഹിയിലെ ജീവനക്കാർക്ക് സമീപനഗരങ്ങളായ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ക്യാഷ് ലെസ്സ് ചികിത്സാ സൗകര്യം ഒരുക്കുക.
♦️ പൊലിസ്, ആരോഗ്യ, അഗ്നിശമനസേന, ജയിൽ, വൈദ്യുതി വകുപ്പുകളിലെ ജീവനക്കാർക്ക് ഹൈ റിസ്ക് അലവൻസ് അനുവദിക്കുക
♦️പെൻഷൻ പദ്ധതിയിൽ NPS ൽ നിന്നും UPS ലേക്ക് മാറിയ ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക.
♦️ജീവനക്കാർക്ക് കാലോചിതമായും നേരിട്ടുമുള്ള പരിശീലന പദ്ധതികൾ നടപ്പിലാക്കുക.
♦️ശമ്പള സ്കെയിലിൽ പ്രാരംഭ സ്കെയിലും ഏറ്റവും ഉയർന്ന സ്കെയിലും തമ്മിലുള്ള അനുപാതം 1:12 ൽ നിന്ന് 1:08 ആക്കി കുറക്കുക
♦️ മുനിസിപ്പൽ കണ്ടീജൻ്റ് ജീവനക്കാരുടെ ശമ്പള സ്കെയിൽ കാലോചിതമായി വർദ്ധിപ്പിക്കുക.
♦️ ദിവസ വേതനക്കാരുടെ മിനിമം വേതനം ചുരുങ്ങിയത് ₹ 1500 ആക്കി വർദ്ധിപ്പിക്കുക.

Post a Comment