o ഒളിവിലും മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ അനുമോദന സദസും ഗണപതി ഹോമവും
Latest News


 

ഒളിവിലും മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ അനുമോദന സദസും ഗണപതി ഹോമവും

 *ഒളിവിലും മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ അനുമോദന സദസും ഗണപതി ഹോമവും*




ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഗണപതി ഹോമവും അനുമോദന സദസും സംഘടിപ്പിച്ചു.

സംസ്ഥാനതല പരിസ്ഥിതി അവാർഡ് ജേതാവ് സി.വി. രാജൻ പെരിങ്ങാടിയെയും രാമായണ പാരായണം നടത്തിയ ചെങ്ങര മീത്തൽ ശശിധരനെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർഥികളായ നീഹാര, വൈഗലക്ഷ്മി, പാർവ്വണ, ദിലാര എന്നിവരെയും ഉപഹാരം നൽകി അനുമോദിച്ചു.

മടപ്പുര സേവാസമിതി പ്രസിഡന്റ് പി. ഷിൻജിത്തിന്റെ അധ്യക്ഷതയിൽ സി.വി. രാജൻ പെരിങ്ങാടി അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. 

എം.പി. ഷിനോജ്, ടി.കെ., എം.പി. ഹേമലത, കെ.എം. സുനിൽകുമാർ, മോഹൻദാസ് എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post