o സംശയാസ്പദമായി കണ്ടെത്തിയ മോഷണക്കേസ് പ്രതിയെ അറസ്റ്റു ചെയ്തു
Latest News


 

സംശയാസ്പദമായി കണ്ടെത്തിയ മോഷണക്കേസ് പ്രതിയെ അറസ്റ്റു ചെയ്തു

 സംശയാസ്പദമായി കണ്ടെത്തിയ മോഷണക്കേസ് പ്രതിയെ അറസ്റ്റു ചെയ്തു



മാഹി  ഇലക്ടോണിക്‌സ് സ്ഥാപനത്തിനു മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആളെ മാഹി പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം അര്‍ധ രാത്രി  ഒരു മണിയോടെ പുഴിത്തലയിലെ ഒരു ഇലക്ട്രോണിക്‌സ് സ്ഥാപനത്തിനു മുന്നില്‍ കണ്ടെത്തിയ ഇരിട്ടി വിളമന  കൈപ്പാങ്കരി വീട്ടില്‍ എം. എം  അസീസ്(33)നെയാണ് മാഹി  ഗ്രേഡ് എസ്. ഐ സുനില്‍ കുമാർ അറസ്റ്റു ചെയ്തത്. പിടിയിലായ അസീസിനെതിരെ  കേരളത്തില്‍ എറണാകുളത്തും കളമശ്ശേരി പോലീസിലും മോഷണക്കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.മാഹി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post