*മടപ്പള്ളി ജി.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥിനികൾ 'പൂവിളി' ഓണാഘോഷം നടത്തി*.
*മടപ്പള്ളി:* ജി.എച്ച്.എസ്.എസിലെ പൂർവ്വ വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ 'ഒരു വട്ടം കൂടി' യുടെ നേതൃത്വത്തിൽ 'പൂവിളി' എന്ന പേരിൽ ഓണാഘോഷവും അനുമോദനവും നടത്തി.
പ്രിൻസിപ്പാൾ എം.ജിതേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഗീത അധ്യക്ഷത വഹിച്ചു. ബിന്ദു മാളിയക്കൽ സ്വാഗതവും അജിത അത്തിയൂർ നന്ദിയും പറഞ്ഞു.
വിജയൻ മടപ്പള്ളി, ജിനേഷ്, ഹാരിസ്, ചന്ദ്രൻ, പ്രേമി ഇ.കെ, ഷർമിള എന്നിവർ സംസാരിച്ചു. 2025-ലെ റൈറ്റേഴ്സ് പനോരമ ഇന്റർനാഷണൽ ആർട്സ് അവാർഡ് നേടിയ സ്കൂളിലെ ചിത്രകലാധ്യാപകൻ കെ.രജികുമാർ മാസ്റ്റർക്ക് കൂട്ടായ്മയുടെ ഉപഹാരം വൈസ് പ്രിൻസിപ്പാൾ സമ്മാനിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി

Post a Comment