മാഹിയിൽ പെട്രോൾ പമ്പുകൾ കുന്നുകൂടുന്നു. അഗ്നിശമന സേന പള്ളുരിലും സ്ഥാപിക്കണം
മാഹി: മാഹി മേഖലയിൽ പെട്രോൾ പമ്പുകൾ കുന്നുകൂടുന്ന സാഹചര്യത്തിൽ മാഹിയിൽ അഗ്നിശമന സേനാ യൂനിറ്റുകൾ കൂടുതൽ സ്ഥാപിക്കണമെന്ന് നാലുതറ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ഒമ്പതര ചതുരശ്ര കിലോമീറ്ററിൽ മാഹി മേഖലയിൽ പുതുതായി തുറക്കാൻ പോകുന്നത് ഉൾപ്പെടെ 35 പെട്രോൾ പമ്പുകളും, 68 ലിക്കർ ഷോപ്പുകളും, പടക്ക ക്കടകളും പ്രവർത്തിക്കുകയാണ്. മാനദണ്ഡങൾ കാറ്റിൽപ്പറത്തിയാണ് ഇവയ്ക്കെല്ലാം അധികൃതർ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ജനങ്ങളുടെ സുരക്ഷ മനസ്സിലാക്കി മാഹി ബൈപ്പാസ് സർവീസ് റോഡിലും, പള്ളുരിലും ആധുനിക രീതിയിലുള്ള അഗ്നിശമന സേനാ യൂനിറ്റുകൾ സ്ഥാപിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
നിലവിൽ മാഹി ടൗണിൽ മാത്രമാണ് അഗ്നിശമന സേന യൂനിറ്റുള്ളത്. പന്തക്കൽ, പള്ളുർ ഭാഗത്ത് അത്യാഹിതം സംഭവിച്ചാൽ ഈ വാഹനങ്ങൾ എത്തിച്ചേരാൻ കിലോമീറ്ററുകൾ താണ്ടണം. മാഹി കടപ്പുറം, ദേശീയ പാത എന്നിവിടങ്ങളിലും ഇതര സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന രീതിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ വാഹനങ്ങൾ ഏർപ്പെടുത്തണം. നാലു തറ ആക്ഷൻ കമ്മിറ്റി പ്രസിഡണ്ട് പി.വി.കെ. രത്നാകരൻ, സിക്രട്ടറി കെ. പി. രഞ്ചിത്ത് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Post a Comment