o മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ബി.എഡ് ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
Latest News


 

മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ബി.എഡ് ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

 മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ബി.എഡ് ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു



മാഹി: കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി ഗവൺമെന്റിന്റെ, സഹകരണ വകുപ്പിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുകയും, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായുള്ള മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷന്റെ 2026–28 അധ്യയന വർഷത്തെ ബി.എഡ്. പ്രവേശനത്തോടനുബന്ധിച്ചുള്ള ഇൻഡക്ഷൻ പരിപാടി സംഘടിപ്പിച്ചു. ചടങ്ങ്, പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയും  MCCIT ചെയർമാനുമായ ശ്രീ. ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു.  

MCCIT പ്രസിഡന്റ് ശ്രീ. സജിത്ത് നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ MCCTE പ്രിൻസിപ്പൽ ഡോ. ശ്രീലത കെ. സ്വാഗതം അർപ്പിച്ച് ആശംസിച്ചു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി സെന്ററിലെ പ്രൊഫസറും ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ പ്രൊഫ. ഡോ. രജീഷ് വിശ്വനാഥൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിച്ചു.

ചടങ്ങിൽ ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ ചെയർമാൻ ശ്രീ. ഷാജു, MCCIT വൈസ് പ്രസിഡന്റ് ശ്രീ. ശ്രീജേഷ് എം.കെ, ഡയറക്ടർമാരായ ശ്രീ. ശ്രീധരൻ കെ, ശ്രീ. കൃഷ്ണദാസ് കെ.പി, ശ്രീ. സുധാകരൻ ടി.എം, ശ്രീമതി ആശാലത പി.പി, ശ്രീ. സജേഷ് കെ, ജനറൽ മാനേജർ അഡ്വ. മനോജ് കുമാർ കെ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ. സലീം കെ.എം, അലുംനി അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി അഞ്ജന എം, സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി ശ്രീ. ധനുഷ് കൃഷ്ണ ജെ എന്നിവർ ആശംസകൾ അർപ്പിച്ചു.


സ്റ്റാഫ് സെക്രട്ടറി ശ്രീ. നിവേദ് സി.എം നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post