*മാഹിയിൽ ഓണം ആഘോഷം: സ്കൂളുകൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു*
മാഹി: ഓണം ആഘോഷങ്ങളുടെ ഭാഗമായി മാഹി മേഖലയിലെ സ്കൂളുകൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിച്ച് സർക്കാർ ഉത്തരവായി. പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചത്.
മാഹിയി ഓണം അവധി ആവശ്യപ്പെട്ട് മാഹി ബിജെപി ഘടകം മുഖ്യമന്ത്രിക്ക് നിവേദനമയച്ചിരുന്നു
ഇതേ തുടർന്നാണ് അവധി അനുവദിച്ചത്
ഉത്തരവ് പ്രകാരം ആഗസ്റ്റ് 24, 27, 28 തീയതികളിലാണ് സ്കൂളുകൾക്ക് അവധി നൽകിയിട്ടുള്ളത്. എന്നാൽ ഈ അവധി ദിവസങ്ങൾക്ക് പകരമായി മറ്റ് മൂന്ന് അവധി ദിനങ്ങളിൽ സ്കൂളുകൾ പൂർണ്ണ തോതിൽ പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള കൃത്യമായ തീയതികൾ പിന്നീട് അറിയിക്കും.

Post a Comment