o രാജീവ് ഗാന്ധി ജന്മദിന അനുസ്മരണ യോഗം സംഘടിപ്പിച്ചു
Latest News


 

രാജീവ് ഗാന്ധി ജന്മദിന അനുസ്മരണ യോഗം സംഘടിപ്പിച്ചു

 രാജീവ് ഗാന്ധി ജന്മദിന അനുസ്മരണ യോഗം സംഘടിപ്പിച്ചു



ന്യൂമാഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 83-ാം ജന്മദിനത്തോടനുബന്ധിച്ച് ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.


മണ്ഡലം പ്രസിഡന്റ് അനീഷ് ബാബു വി.കെ. അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷാനു പുന്നോൽ സ്വാഗതം പറഞ്ഞു. INTUC ന്യൂമാഹി മണ്ഡലം പ്രസിഡന്റ് സത്യാനന്ദൻ സി. യും 

വാർഡ് പ്രസിഡന്റ് ബാബു സി. യും രാജീവ് ഗാന്ധിയുടെ അനുസ്മരണ പ്രഭാഷണം നടത്തി.


ശ്രീജിത്ത് എൻ കെ ബഷീർ സി എന്നിവർ ചടങ്ങിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.


രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണവും രാജ്യത്തിന്റെ ആധുനികവൽക്കരണത്തിന് അദ്ദേഹം നൽകിയ സംഭാവനകളും യോഗത്തിൽ അനുസ്മരിച്ചു.

Post a Comment

Previous Post Next Post