*ടി.വി. ഗംഗാധരൻ്റെ ഛായാചിത്രം അനാഛാദനം ചെയ്തു*
മയ്യഴിയിലെ ഭിന്നശേഷിക്കാരുടെ സ്കൂളായ സ്നേഹ സദൻ്റെ സ്ഥാപക അംഗവും മാനേജിംഗ് ട്രസ്റ്റിയുമായ ടി.വി. ഗംഗാധരൻ്റെ ഛായാചിത്രം സ്നേഹ സദൻ സ്കൂളിൽ മയ്യഴി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ അനാഛാദനം ചെയ്തു.
തുടർന്ന് നടന്ന സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്, ഭിന്നശേഷിക്കാരായ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിനുമുള്ള ട്രെയിനിംഗ് സെൻ്റർ ഉടൻ മയ്യഴിയിൽ ആരംഭിക്കുമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.
കെ.പി. സുനിൽ കുമാർ അധ്യക്ഷത വഹിച്ച സൗഹൃദ കൂട്ടായ്മയ്ക്ക് ടി.കെ. സജിത്ത് കുമാർ സ്വാഗതവും ദിവ്യ രാജീവ് നന്ദിയും പറഞ്ഞു.
കൂട്ടായ്മയിൽ അസീസ് മാഹി മുഖ്യപ്രഭാഷണവും ശ്രീകുമാർ ഭാനു ഭിന്നശേഷി കുട്ടികളുടെ ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിച്ചു.
അങ്ങാടിപ്പുറം രാജേന്ദ്രൻ, ടി.കെ. ഗംഗാധരൻ, കെ.എം. പ്രദീപൻ, അനഘ്.എസ്. ഭാനു, സുരേഷ് ബാബു, സി.ടി. വിജേഷ്, പി. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.

Post a Comment