o പുതുച്ചേരി സംസ്ഥാനത്ത് ഉടൻ ഇലക്ഷൻ കമ്മീഷനെ നിയമിക്കും.മുൻസിപ്പൽ തിരഞ്ഞെടുപ്പ് വേഗത്തിൽ നടന്നേക്കും
Latest News


 

പുതുച്ചേരി സംസ്ഥാനത്ത് ഉടൻ ഇലക്ഷൻ കമ്മീഷനെ നിയമിക്കും.മുൻസിപ്പൽ തിരഞ്ഞെടുപ്പ് വേഗത്തിൽ നടന്നേക്കും

 *പുതുച്ചേരി സംസ്ഥാനത്ത് ഉടൻ ഇലക്ഷൻ കമ്മീഷനെ നിയമിക്കും.മുൻസിപ്പൽ തിരഞ്ഞെടുപ്പ് വേഗത്തിൽ നടന്നേക്കും.*



*മാഹി:അഡ്വ:ടി.അശോക് കുമാർ എം എൽ എ പുതുച്ചേരി സംസ്ഥാനത്ത് ഇലക്ഷൻ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിക്ക് മറുപടിയായി, ഇലക്ഷൻ കമ്മീഷനെ നിയമിക്കാനുള്ള നടപടി ആരംഭിച്ചെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.*


*2006 ന് ശേഷം,കഴിഞ്ഞ ഇരുപത് (20) വർഷങ്ങളായി പുതുച്ചേരിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞെടുപ്പ് നടക്കാത്തത് . 2006 ന് മുൻപ് 35 വർഷത്തോളമായി നടക്കാത്ത തിരഞ്ഞെടുപ്പ് അഡ്വ:ടി അശോക് കുമാർ സുപ്രീം കോടതി വിധിയിലൂടെയാണ് സാധ്യമാക്കിതന്നത്. അതിന് ശേഷം ഇതുവരെ പുതുച്ചേരിയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞെടുപ്പ് നടന്നിട്ടില്ല.ഇലക്ഷൻ കമ്മീഷന്റെ തസ്തിക ഒഴിഞിട്ട് മൂന്ന് വർഷങ്ങൾ കഴിഞു.*


*സർക്കാർ കോടതിയിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ  സംസ്ഥാനത്ത്  ഇക്ഷൻ കമ്മീഷനെ നിയമിക്കുന്നതോടു കൂടി ഉടൻ തന്നെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് നടക്കുവാനുള്ള സാധ്യത കൂടിവരികയാണ് *

Post a Comment

Previous Post Next Post