o പതിനെട്ടുവർഷം മുൻപുള്ള വധശ്രമക്കേസിൽ ഒളിവിൽ കഴിയവെ പ്രതി പിടിയിൽ
Latest News


 

പതിനെട്ടുവർഷം മുൻപുള്ള വധശ്രമക്കേസിൽ ഒളിവിൽ കഴിയവെ പ്രതി പിടിയിൽ

 പതിനെട്ടുവർഷം മുൻപുള്ള വധശ്രമക്കേസിൽ ഒളിവിൽ കഴിയവെ പ്രതി പിടിയിൽ



തലശ്ശേരി: വധശ്രമക്കേസിൽ കോടതിയിൽ നിന്നും ജാമ്യമെടുത്ത് ഒളിവിൽപോയ പ്രതിയെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു. എരഞ്ഞോളി  കാവുഭാഗം സ്വദേശി ചെറുകുന്നുമ്മൽ താമസിക്കും ചെറിയത്ത് പ്രേമനാ (56) ണ് ഇന്നലെ കണ്ണൂർ സിറ്റി പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിൽ പോലീസ് പിടിയിലായത്. ഇയാളെ തലശ്ശേരി പ്രിൻസിപ്പൽ സബ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പതിനെട്ടു വർഷം മുൻപ് തിരുവങ്ങാട് കീഴന്തിമുക്കിൽ വിച്ച് മാരകായുങ്ങളുമായി സംഘംചേർന്ന് അനിൽ എന്നയാളെ ആക്രമിച്ചകേസിലാണ് ഇപ്പോൾ പിടിയിലായത്.  അന്വേഷണത്തിനിടെ പോലിസ് അറസ്റ്റുചെയ്ത പ്രതി  ജാമ്യമെടുത്തശേഷം ഒളിവിൽ പോവുകയായിരുന്നു.  ഇന്നലെ  പ്രത്യേക അന്വേഷണ സംഘം വലിയവെളിച്ചം എന്ന സ്ഥലത്തു വെച്ചാണ് പ്രതിയെ പിടികൂടിയത്. തലശ്ശേരി പോലീസ് സ്റ്റേഷനിലെ SCPO നിതീഷ് ആലക്കണ്ടി, CPO മാരായ പ്രശോഭ്, ഷിജു മാണിയേത്ത് എന്നിവർ ഉൾപ്പെട്ടതായിരുന്നു പോലീസ് സംഘം. തലശ്ശേരി ഇൻസ്പെക്ടർ എൻ. പ്രജീഷ് നേതൃത്വം നൽകി. കണ്ണൂർ സിറ്റി പോലീസ് മേധാവി B V വിജയ് ഭാരതി റെഢി IPS ന്റെ നിർദ്ദേശപ്രകാരമുള്ള പ്രത്യേകപരിശോധനയുടെ ഫലമായിരുന്നു അറസ്റ്റ്. മൂന്നുവർഷം മുമ്പാണ് കോടതി പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്.



Post a Comment

Previous Post Next Post