*സിഡിഎസ് അംഗങ്ങൾക്ക് ഫെസ്റ്റിവൽ അലവൻസ് നൽകി ന്യൂ മാഹി കുടുംബശ്രീ സിഡിഎസ്*
സ്വയം പര്യാപ്ത സുസ്ഥിര സിഡിഎസ് എന്ന മാതൃകാ സിഡിഎസിന്റെ ലക്ഷ്യത്തിനൊപ്പം ചുവടുവച്ചുകൊണ്ട് ന്യൂമാഹി ഗ്രാമപഞ്ചായത്ത് മാതൃകാ കുടുംബശ്രീ സിഡിഎസ് തനത് ഫണ്ടിൽ നിന്ന് സിഡിഎസ് അംഗങ്ങൾക്ക് ഓണം അലവൻസ് അനുവദിച്ചുകൊണ്ട് മാതൃക പ്രവർത്തനങ്ങൾക്ക് പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്. വിതരണ ഉദ്ഘാടനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ നിർവഹിച്ചു. മുൻ കാലഘട്ടങ്ങളിലെ വലിയൊരു പോരായ്മയായിരുന്നു കുടുംബശ്രീ സംവിധാനത്തിന് വേണ്ടി അകമഴിഞ്ഞ പ്രവർത്തനം നടത്തുന്ന സിഡിഎസ് അംഗങ്ങൾക്ക് ഉത്സവാഘോഷങ്ങളിൽ ചെറിയൊരു തുക പോലും അനുവദിക്കാൻ പറ്റാത്തത്. ഇതിന് പരിഹാരമായി തനത്ഫണ്ട് വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുകയും ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് മുഴുവൻ സി ഡി എസ് അംഗങ്ങൾക്കും ഓണം അലവൻസ് സി ഡിസംബർ എസ്സിൻ്റെ തനതുഫണ്ടിൽ നിന്നും അനുവദിക്കാൻ സാധിച്ചു എന്നത് കൂട്ടായ്മയുടെ വിജയമാണെന്ന് അർജുൻ പവിത്രൻ പറഞ്ഞു

Post a Comment